Trending

അപേക്ഷകൾ നൽകിയിട്ടും അർഹതപ്പെട്ട വീട് നിഷേധിക്കപ്പെട്ടു; ദുരിതക്കയത്തിൽ 60കാരിയും കുടുംബവും








ദയനീയമായ ജീവിത സാഹചര്യത്തിലും അര്‍ഹതപ്പെട്ട വീട് നിരസിക്കപ്പെട്ട് ഒരു കുടുംബം. കോഴിക്കോട് താമരശേരി കയ്യേലിക്കലിലെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ആയിഷയും കുടുംബവുമാണ് ദുരിതത്തിലുള്ളത്.

ആര്‍ത്തലച്ചു പെയ്യുന്ന പെരുമഴയത്ത് കൊച്ചുമക്കളെ പേടിയോടെ ചേര്‍ത്തുപിടിക്കാറുണ്ട് അറുപതുകാരി ആയിഷ. ഇളയമകളും ഭര്‍ത്താവും മൂന്ന് കുട്ടികളുമാണ് സര്‍ക്കാര്‍ പുറമ്പോക്കിലുള്ള പൊളിഞ്ഞുവീഴാവുന്ന വീട്ടില്‍ ആയിഷയ്ക്കൊപ്പം താമസം. ഏകവരുമാനം മകളുടെ ദിവസക്കൂലി മാത്രം. രോഗിയായ മകള്‍ക്ക് പക്ഷെ പലപ്പോഴും ജോലിയെടുക്കാനുമാകില്ല.

താമരശേരി പഞ്ചായത്ത് ഓഫിസ് മുതല്‍ പലയിടത്തും കയറിയിറങ്ങി മടുത്തുവെന്നാണ് ആയിഷ പറയുന്നത്. ഭര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളായി. പിന്നീട് ഏക ആശ്രയമായിരുന്നു സഹോദരന്‍ ഒരു വര്‍ഷം മുമ്പും മരിച്ചു. വിവിധ ഭൂ–ഭവനപദ്ധതികളില്‍ മുന്‍ഗണനയുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും നടപടി മാത്രം ഉണ്ടാകുന്നില്ല. ഒന്ന് പെയ്താല്‍ ആയിഷയുടെ വീടിനകവും മുറ്റവും കിണറും ഒന്നായിമാറും. അടച്ചുറപ്പില്ലാത്ത ഒരു വീട് പോലുമില്ലാതെ പെണ്‍കുട്ടികളുമായി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യത്തിന് മുന്‍പില്‍ പകച്ചുനില്‍ക്കുകയാണ് ഈ കുടുംബം
T News

working in the field of advertising and printing

Post a Comment

Previous Post Next Post