ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ വാഹനം പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയ് കുമാറാണ് ഥാര്‍ സ്വന്തമാക്കിയത്.
പ്രവാസി വ്യവസായിയാണ് വിഘ്‌നേഷ് വിജയ് കുമാര്‍. ഥാര്‍ സ്വന്തമാക്കാന്‍ 43 ലക്ഷത്തിന് പുറമെ 12 ശതമാനം ജി.എസ്.ടി കൂടി നൽകണം
മഹീന്ദ്ര കമ്പനി 2021 ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ആ മാസം തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിയാണ് ഥാര്‍ സ്വന്തമാക്കിയത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു
