Trending

ഷോപ്പിംഗ് മാളിൻ്റെ പേരിൽ രണ്ടു വർഷം മുമ്പ് നടത്തിയ നാടകം പൊളിഞ്ഞു, 2020ൽ തറക്കല്ലിടൽ നടത്തിയ മാൾ നിർമ്മാണത്തിനായി ഭരണ സമിതി തീരുമാനമെടുത്തത് ഇന്നലെ.




താമരശ്ശേരി: ഗ്രാമപഞ്ചായത്തിലെ ചിലരുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് മാളിന് തറക്കല്ലിട്ടിട്ട് രണ്ടു വർഷം പിന്നിട്ടെങ്കാലും ഇതിനായി ഭരണ സമിതി തീരുമാനമെടുത്തത് പ്രതിപക്ഷ എതിർപ്പോടെ ഇന്നലത്തെ യോഗത്തിൽ.

പത്ത് കോടി രൂപ മുടക്കി മാൾ പണിയാനാണ് പദ്ധതി.

എന്നാൽ തിരക്കേറിയ താമരശ്ശേരി പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് മാൾ പണിതാൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാവാനെ ഉപകരിക്കുള്ളൂ എന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു.

നിലവിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ബസ്സ് കയറാനായി കാത്തിരിക്കുന്നത് പഴയ ബസ് സ്റ്റാൻ്റാൻ്റിലാണ്, കൂടാതെ ടാക്സി സ്റ്റാൻ്റും, ഓട്ടോസ്റ്റാൻറും ഇവിടെ തന്നെയാണ്.

പഞ്ചായത്ത് കെട്ടിടത്തിൽ തന്നെ വ്യാപാരം നടത്തി ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന വ്യാപാരികളും ഇവിടെയുണ്ട്.

കോഴിക്കോട്   ഭാഗത്തേക്ക് താമരശ്ശേരിയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ബസ്സുകൾ പുറപ്പെടുന്നത് പഴയ സ്റ്റാൻ്റിൽ നിന്നാക്കിയാൽ താമരശ്ശേരിയിലെ ഇരു ബസ് സ്റ്റാൻറുകളും സജീവമാകുകയും, ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.നിലവിൽ റോഡരികിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന രീതിയാണ്.

ബസ് സ്റ്റാൻ്റിൽ മാൾ പണിയുമ്പോൾ നിലവിലെ ടാക്സി സ്റ്റാൻ്റും, ഓട്ടോസ്റ്റാൻ്റും ,കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറുന്നതിനായുള്ള സൗകര്യവും എങ്ങോട്ട് മാറ്റുമെന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ല.

മാളിനായി മുറവിളി കൂട്ടുന്നവർ കോഴിക്കോട് ഹൈലൈറ്റ് മാൾ പരിസരം വരെ ഒന്ന് പോയി നിരീക്ഷണം നടത്തണമെന്നും, നഗരത്തിൽ നിന്നും ഏറെ അകലെയായിട്ടും അവിടെയുണ്ടാവും ഗതാഗതകുരുക്ക് കണ്ട് മനസ്സിലാക്കണമെന്നുമാണ് ഒരു വിഭാഗം ആളുകൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നത്.




പത്ത് ലക്ഷം രൂപ മാസ വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്.പൊതു മേഖലയിൽ കേരളത്തിൽ തന്നെ ആദ്യത്തെ സംരംഭമാണ്. ആധുനിക രീതിയിൽ അഞ്ച് നിലകളിലായി നൂറ്റി അഞ്ച് റൂമുകൾ ഉൾക്കൊള്ളുന്ന 23000 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് പ്ലാൻ എസ്റ്റ്മേറ്റ് ലെ ഔട്ട് എന്നിവ തെയ്യാറാക്കിയത് ഊരാളുങ്കൽ സൊസൈറ്റിയാണ്. എക്സ് ലേറ്റർ, ലിഫ്റ്റ്, റാമ്പ് ,ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക്, ഫുഡ് കോർട്ട്, ബസ് ബെ,പാർക്കിംഗ് സൗകര്യം, പൊതു ശൗചലയം, തുടങ്ങിയവ ഉൾപ്പെടുന്നു. ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാവുന്ന രീതിയിലാണ് പ്രൊജക്റ്റ് തെയ്യാറാക്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എസ് മുഹമ്മദലി, കെ. മഞ്ചിത, ജസ്സി ശ്രീനിവാസൻ, വാർഡ് മെമ്പർമാരായ കെ. സരസ്വതി, പി.പി.അബ്ദുൽ ഗഫൂർ, എൻ .പി .മുഹമ്മദലി മാസ്റ്റർ, റസീന സിയ്യാലി, വസന്ത ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post