Trending

കൂടല്ലൂരിൽ ബസ് മറിഞ്ഞ് അ‌പകടം, ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്


കൂടല്ലൂർ: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് കൂടല്ലൂരിൽ ബസ് മറിഞ്ഞ് അ‌പകടം. അ‌പകടത്തിൽ ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ സ്വദേശി കൃഷ്ണമൂർത്തിയാണ് മരിച്ചത്.
പരുക്കേറ്റവരിൽ അഞ്ചു പേരെ തേനി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കമ്പം കൂടല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസാണ് രാവിലെ അഞ്ചു മണിയോടെ അപകടത്തിൽ പെട്ടത്.
പ്രദേശത്ത് പാലം പുനർനിർമ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post