ജലാശയങ്ങളിൽ വീണ് അപകടമരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കിയത്
കോഴിക്കോട് ജില്ലയിൽ വർദ്ധിച്ചുവരുന്ന മുങ്ങി മരണങ്ങൾ തടയുന്നതിനായി ബോധവൽക്കരണം നടത്തുന്നതിനും, സൂചനാ ബോർഡുകളും, അപകടകരമായ ജലാശയങ്ങൾക്കു ചുറ്റിലും കമ്പിവേലികളും സ്ഥാപിക്കുന്നത്തിനും ഉത്തരവ് നൽകിയിരുന്നു.
ജില്ലയിലെ നിരവധി സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കഴിയുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും മുങ്ങിമരണങ്ങൾ കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ ഈ വര്ഷം മാത്രം 15 പേരാണ് മുങ്ങിമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ പുഴകളിലും മറ്റു ജലാശയങ്ങളിലും വെള്ളപ്പൊക്കമുണ്ടാവുകയും ഇവിടെ കളിക്കാനും കളിക്കാനുമെത്തുന്ന കുട്ടികൾ അപകടത്തിൽപെടുകയും ചെയ്യുന്നു.
മുൻകരുതലുകൾ സ്വീകരിച്ചിട്ടും അപകടങ്ങൾ കുറയ്ക്കാൻ കഴിയാതിരുന്നത് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കൂടുതൽ കർശനമായ നടപടികൾ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആസന്നമായ കാലാവർഷക്കാലത്തു വെള്ളത്തിൽ വീണുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ നരസിംഗുമാരി ടി. എ. റെഡ്ഡി
2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 26, 301) (x), xii) പ്രകാരം ഉത്തരവ് ഇറക്കിയത്.
ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.
1. കോഴിക്കോട് ജില്ലയിൽ ജൂൺ ഒന്ന് മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 18 വയസ്സിൽ താഴെയുള്ളവർ മുതിർന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ, കടൽ, നദികൾ എന്നിവ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലും ഇറങ്ങുന്നത് നിരോധിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് പോലീസ് നടപടി സ്വീകരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ജനമൈത്രി പോലീസ്, student police എന്നിവ വഴി സ്കൂളുകളിൽ ആവശ്യമായ ബോധവൽക്കരണം നടത്തേണ്ടതുമാണ്.
2. എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും മുങ്ങിമരണമെന്ന ദൂരത്തിനെതിരെ വിദ്യാർഥികൾക്ക്ആ വശ്യമായ ബോധവൽക്കരണം നടത്തേണ്ടതാണ്.
3. തദ്ദേശ സ്വയംഭരണ മേധാവികൾ സൂചനപ്രകാരമുള്ള ഉത്തരവ് കർശനമായി നടപ്പാക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്.
