ഇടതുമുന്നണി സർക്കാർ മലയോര കർഷകരെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് ജൂൺ 16-ന് കാലത്ത് ആറ് മുതൽ വൈകുന്നേരം ആറു മണി വരെ മലയോര ഹർത്താൽ നടത്താനാണ് ജില്ലാ യുഡിഎഫ് തീരുമാനിച്ചത്.
നിക്ഷിപ്ത വനമേഖല ബഫർ സോണായി പ്രഖ്യാപിച്ചതിൽ സുപ്രീം കോടതിൽ സർക്കാർ സ്വീകരിച്ച നിലപാട് മൂലം മലയോര കർഷകർ വഞ്ചിക്കപ്പെട്ടതായും,
ഇതിൽ പ്രതിഷേധിച്ചാണ് താഴെ പറയുന്ന പഞ്ചായത്തുകളിൽ ഹർത്താൽ നടത്താൻ UDF ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തു കൊണ്ട് പത്രക്കുറിപ്പ് ഇറക്കിയത്.
കൂരാച്ചുണ്ട്
മരുതോങ്കര
കാവിലുംപാറ
ചക്കിട്ടപ്പാറ
വിലങ്ങാട്
കട്ടിപ്പാറ
തിരുവമ്പാടി
പുതുപ്പാടി
കോടഞ്ചേരി
കൂടരഞ്ഞി
പനങ്ങാട് എന്നീ പഞ്ചായത്തുകളിൽ ഹർത്താൽ നടത്തണമെന്നാണ് യുഡിഎഫ് ചെയർമാൻ കെ.ബാലനാരായണനും, ജനറൽ കൺവീനർ എം എ റസാഖും അറിയിച്ചത്.
എന്നാൽ ഹർത്താൽ സംബന്ധിച്ച് വിവരം ആരാഞ്ഞപ്പോൾ ഇത്തരത്തിൽ ഹർത്താൽ ഇല്ലായെന്നാണ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് ചെമ്പകശ്ശേരി വ്യക്തമാക്കിയത്.
കോഴിക്കോട് ജില്ലയിൽ വന്യ ജീവി സങ്കേതം ഇല്ലാത്തതിനാൽ സുപ്രിം കോടതി നിർദ്ദേശം ബാധകമല്ലെന്നും ,LDF നടത്തിയ ഹർത്താൽ കാപട്യവും, ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുന്നതുമാണെന്ന് അലക്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രമേയവും പാസാക്കിയിരുന്നു.
പ്രമേയത്തിൻ്റെ പൂർണ രൂപം താഴെ.
ബഫർ സോൺ; ജനങ്ങളിൽ ഭീതി പടർത്തുന്ന പ്രചാരണത്തിൽ നിന്ന് എൽഡിഎഫ് വിട്ടു നിൽക്കണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി
കോടഞ്ചേരി :ബഹു. സുപ്രീം കോടതിയുടെ യുടെ 3/6/22 തീയതിയിലെ ഉത്തരവുപ്രകാരം കേരളത്തിലെ 24 വന്യജീവിസങ്കേതങ്ങളുമായി ബന്ധപ്പെട്ട ഒരു കിലോമീറ്റർ റവന്യൂ കൃഷിഭൂമി ബഫർ സോൺ ആയി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
വനാഅതിർത്തികളിൽ താമസിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകമായ ഉത്തരവാണ് ഇത്.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഏറ്റവും അടുത്തുളള 2010 ൽ മാത്രം പ്രഖ്യാപിക്കപ്പെട്ടുള്ള മലബാർ വൈൽഡ് ലൈഫ് സാങ്ച്വറിയിൽ ഉൾപ്പെട്ട പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ രണ്ടു വാർഡുകൾ ആണ് നിലവിൽ ഈ വിധിപ്രകാരം ബുദ്ധിമുട്ടു നേരിടുന്ന അടുത്ത പ്രദേശങ്ങൾ.
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ബാക്കി ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഈ വിധി ബാധിക്കുന്നില്ല.
എന്നിരുന്നാലും ഈ വിധി തിരുത്തപ്പെടേണ്ടതും റവന്യൂ ഭൂമിയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കേണ്ടതുമാണ്.
കസ്തൂരി രംഗൻ ഗാഡ്ഗിൽ കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള 123 വില്ലേജുകളിൽ ഈ പഞ്ചായത്തുകളിലെ മിക്കതും ഉൾപ്പെടുന്നുണ്ട്.
ഗാഡ്ഗിൽ കമ്മിറ്റി കസ്തൂരിരംഗൻ റിപ്പോർട്ട് 123വില്ലേജുകളെ ബാധിക്കുന്ന അന്തിമ വിജ്ഞാപനം 6 മാസം കൂടി ദീർഘിപ്പിച്ചിട്ടുള്ള തിനാൽ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.
3/6/2022 ലെ ബഹു. സുപ്രീം കോടതി വിധിയുടെ അവസ്ഥ പോലെ ഏകപക്ഷീയമായ ഉത്തരവുകൾ ഇറങ്ങാതെ ഇരിക്കണമെങ്കിൽ സംസ്ഥാനസർക്കാർ മലയോര മേഖലയിലെ ജനങ്ങളുടെ പക്ഷത്തു നിന്നുള്ള ഭാഗങ്ങൾ നിരത്തുകയും ഈ മേഖലയുടെ സംരക്ഷണത്തിനു ആവശ്യമായ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ദേശീയ ഉദ്യാനങ്ങളുടെ ഭൂപരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായ ഇതിനാൽ കേരളത്തിലെ 24 ദേശീയ ഉദ്യാനങ്ങളുടെ യും പരിധി വനത്തിനുള്ളിൽ തന്നെ നിൽക്കത്തക്ക വിധത്തിൽ ഒന്നോ രണ്ടോ കിലോമീറ്റർ ചുരുക്കി പരിമിതപ്പെടുത്തി ബാക്കിവരുന്ന വനപ്രദേശത്തെ പരിസ്ഥിതിലോലപ്രദേശമായി ഉൾപ്പെടുത്തി ഈ നാട്ടിലെ കർഷകജനതയുടെ ആത്മാഭിമാനത്തെയും സ്വരജീവിതത്തേയും ചോദ്യം ചെയ്യാനുള്ള അവസരം ഇല്ലായ്മ ചെയ്യണം എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇൽ യുഡിഎഫ് പ്രമേയമായ അവതരിപ്പിച്ചു.
എൽഡിഎഫ് അംഗങ്ങളുടെ എതിർപ്പിനെ മറികടന്നു കൊണ്ട് അഞ്ച് നെതിരെ 15 വോട്ടുകൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അവതരിപ്പിച്ച പ്രമേയം പാസായി.
ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവും(ESZ) ഗാഡ്ഗിൽ കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടും (ESA) EFLനിയമവും മൂന്നും മൂന്ന് ആണെന്ന് തിരിച്ചറിയുവാനും ഇവ മൂന്നും ഏതെല്ലാം ഭാഗങ്ങളെ ബാധിക്കുമെന്ന് മനസ്സിലാക്കിയും സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി യും സുപ്രീം കോടതിയുടെ മുന്നിൽ വസ്തുതകൾ നിരത്തിയും കൃഷിഭൂമിയുടെ തൽസ്ഥിതി നിലനിർത്തുവാൻ അടിയന്തരമായി ഇടപെടണമെന്നും
LDF മെമ്പർമാർ വിഷയത്തെക്കുറിച്ച് കൃത്യമായി പഠിക്കണമെന്നും വൈകാരിക പരമായ പ്രതികരിച്ച് താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് മുതിരാതെ പ്രശ്നപരിഹാരത്തിനായി ഒത്തൊരുമിച്ച് പോരാടണമെന്നും പ്രമേയത്തിൽ അനുകൂലിച്ച് സംസാരിച്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയനസ് സുബൈർ, സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, ജമീല അസീസ് എന്നിവർ അഭിപ്രായപ്പെട്ടു.
