താമരശ്ശേരി:കേരള മുഖ്യമന്ത്രി പിണറായ് വിജയനെതിരെ RSS, UDF ഗൂഡാലോചനക്കെതിരെ പട്ടികജാതി ക്ഷേമ സമിതി (P K S) താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗാന്ധി പാർക്കിനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഏരിയാ പ്രസിഡണ്ട് പി.കെ ബാബുവിന്റെ അധ്യക്ഷതയിൽ CPIM ജില്ലാ കമ്മറ്റി മെമ്പർ കെ.ബാബു ഉദ്ഘാടനം ചെയ്തു. എം.കെ.രാജൻ , കെ.എം , ബാബു എന്നിവർ സംസാരിച്ചു . പി.വിനയകുമാർ സ്വാഗതം പറഞ്ഞു. ഹരിദാസൻ ചെമ്പ്ര , ബിജിത വസന്തകുമാർ , വേലായുധൻ കയ്യേലി , വി.പി. ബിജു തേറ്റാമ്പുറം , രുഗ്മ എന്നിവർ നേതൃത്വം നൽകി.
