Trending

SPC കാഡറ്റുകൾക്കായി പ്രകൃതി പഠന ക്യാമ്പ് നടത്തി


കോടഞ്ചേരി: സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ   മൂന്ന് ദിവസമായി നടന്നു വന്ന SPC ക്യാമ്പിന്റെ ഭാഗമയി പ്രകൃതി പഠന ക്യാമ്പ് നടത്തി.

 ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്മായി സഹകരിച്ച് തുഷാരഗിരി വനമേഖലയിലാണ് പ്രകൃതി പഠന ക്യാമ്പ് നടത്തിയത് ഫോറസ്റ്റർ സുരേഷ് കുമാർ SPC കാഡറ്റുകൾക്ക് വനവും പരിസ്ഥിതിയും എങ്ങനെ സംരക്ഷിക്കണം എന്നതിനെ കുറിിച്ചുംം, വന്യജീവികളെ സംരക്ഷിക്കണ്ടതിന്റെ ആവശ്യകതയെയും പറ്റി കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

 മൂന്ന് ദിവസമായി നടന്ന ക്യാമ്പിൽ Excise,Fire Force,Motor vehicle, Education എന്നീ വകുപ്പുകളിലെ വിദഗ്ധർ  വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. വന പഠന യാത്രയോടെ ക്യാമ്പ് സമാപിച്ചു. ഹെഡ് മാസ്റ്റർ വിജോയി ,അധ്യാപകരായ  അനില അഗസ്റ്റിൻ ,മിനി മാത്യു, ബെർണാഡ് ജോസ് , കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഡിനോയി മാത്യു, ജിനേഷ് കുര്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. പി.ടി.എ.പ്രസിഡന്റ് നോബിൾ തിരുമല, MPTA പ്രതിനിധികൾ എന്നിവരും കുട്ടികളോടോപ്പം ക്യാമ്പിൽ പങ്കെടുത്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post