കേരള സംസ്ഥാന നെറ്റ്ബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്ത കതിരോട് രമേശിന്റെ മകൾ ആര്യയെ പരപ്പൻപൊയിൽ പ്രവാസി അസോസിയേഷന്റെ (PPA) ആഭിമുഖ്യത്തില്‍ ആദരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു. ജെ . ടി അബ്ദുറഹിമാൻ മാസ്റ്റര്‍ സ്നേഹോപഹാരവും PPA യുടെ ഉപദേശക സമിതി അംഗം എ കെ അഷ്റഫ് ക്യാഷ് അവാര്‍ഡും നൽകി.
ജെടി ജാഫർ, ജമാല്‍ കെ, മുനീർ എംപി, ബാസിത് കെ എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു പിപിഎ അംഗങ്ങളും ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.
കതിരോട് അംഗനവാടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട്
M Pഅബ്ദുറഹിമാൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സംഘടനയുടെ ചീഫ് കോഡിനേറ്റര്‍ T P ശരീഫ്
മുഖ്യപ്രഭാഷണം നടത്തി.സിദ്ദീഖ് കെ (s/o സാലിഹ് സാഹിബ് )സ്വാഗതവും സിദ്ദീഖ് കെ (s/o കാസിം സാഹിബ് )നന്ദിയും പറഞ്ഞു.
