Trending

ചുങ്കം ടൗണിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണം.KVVES


താമരശേരി ചുങ്കം ടൗണിലെ വയനാട്,മുക്കം,കൊയിലാണ്ടി ഭാഗങ്ങളിലേക്ക് അടിയന്തിരമായി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ  നിർമിക്കണമെന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ചുങ്കം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. 

യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്റഫ് മുത്തേടം ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അമീർ മുഹമ്മദ് ഷാജി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് കെനാരായണൻ നായർ, ജനറൽ സെക്രട്ടറി എ.കെ അബ്ദുള്ള ട്രഷറർ മുർഥസ് എന്നിവർ ആശംസ പ്രസംഗം നടത്തി, എപി ചന്തു മാസ്റ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പി എം സാജു സ്വാഗതം പറഞ്ഞു.

 2022-24 വർഷത്തെ പുതിയ ഭാരവാഹികളായി  എ.പി ചന്തു മാസ്റ്റർ( യൂണിറ്റ് പ്രസിഡൻ്റ്), ഷമീർ ഇടവലം (ജനറൽ സെക്രട്ടറി), ഷാജി ജോൺ( ട്രഷറർ) വൈസ് പ്രസിഡൻ്റ്മാർ. പി. എം സാജു, ഇ പി ഹുസൈന് ഹാജി,സിപി ജോൺസൺ, ബേബി തോമസ്, കെ.പി അബ്ദുൽ സലാം, ഒ കുട്ടൻ,സെക്രട്ടറിമാർ വി.കെ ബലകൃഷ്നൻ നായർ, അബ്ദുറഹിമാൻ, അശ്റഫ് എൻ ആർ, കൃഷ്ണൻ കുട്ടി എന്നിവരെ തിരഞ്ഞെടുത്തു. മുൻ സംസ്ഥാന പ്രസിഡൻ്റ് ട്. നസിറുദ്ദീൻ്റെ ഫോട്ടോ അനാച്ഛാദനം അശ്റഫ് മുത്തേടം നിർവഹിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post