Trending

KSRTC ജീവനക്കാരുടെ സമരം, യാത്രക്കാർ വലഞ്ഞു.



ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് KSRTC ജീവനക്കാർ സമരരംഗത്ത് ഇറങ്ങിയത് കാരണം യാത്രക്കാർ പെരുവഴിയിലായി. 24 മണിക്കൂറാണ് സമരം.

ബിരുത പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും, CBSE പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർർത്ഥികളും ദുരിതത്തിലായി.

വയനാട്ടിലെക്കുള്ള നൂറുക്കണക്കിന് യാത്രക്കാരാണ്  താമരശ്ശേരിയിൽ ബസ്സ് ഇല്ലാത്തതിനാൽ റോഡിൽ കുടുങ്ങി നിൽക്കുന്നത്.

താമരശ്ശേരി ഡിപ്പോയിൽ നിന്നും ഇതുവരെ ഒറ്റ ബസ്സും സർവ്വീസ് നടത്തിയിട്ടില്ല.

കോഴിക്കോട് ബാംഗ്ലൂർ റൂട്ടിൽ നാമമാത്രമായ സർവ്വീസ് മാത്രമാണ് നടക്കുന്നത്.

ശമ്പള കുടിശ്ശിക തീർത്തു നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ഇന്നലെ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും യോജിപ്പിൽ എത്താൻ സാധിച്ചിരുന്നില്ല. ഈ മാസം 21 ന് ശബളം തീർത്തു 
നൽകുമെന്നാണ് മാനേജ്മെമെൻ്റ് അറിയിച്ചിരുന്നത് എന്നാൽ ശമ്പളം വൈകുന്നത് ജീവിതം തന്നെ താളം തെറ്റിക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post