കുന്ദമംഗലം: പത്താം മൈലിനും ചൂലാംവയലിനും ഇടക്ക് പകൽ രാവിലെ റോഡിൽ വെച്ച് കേടായ KSRTC ബത്തേരി- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ്സ് റോഡിൽ നിന്നും നീക്കം ചെയ്യാത്തത് മൂലം ആമ്പുലൻസുകൾ അടക്കമുള്ള വാഹനങ്ങൾ ഏറെ നേരം റോഡിലെ ഗതാഗത കുരുക്കിൽപ്പെട്ട് പൊറുതിമുട്ടുന്നു.
ബസ്സ് കുടുങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും എടുത്ത് മാറ്റാൻ KSRTC മെക്കാനിക്കൽ വിഭാഗം എത്താത്തതാണ് കുരുക്കിന് കാരണം.
