Trending

മുഖ്യമന്ത്രിക്കെതിരെ തെറി പ്രസംഗം, കെ പി സി സി അംഗം എ അരവിന്ദനെതിരെ DYFI പോലീസിൽ പരാതി നൽകി


താമരശ്ശേരി: കേരളാ മുഖ്യമന്ത്രിക്ക് നേരെ പച്ച തെറി പറഞ്ഞ് പ്രസംഗിച്ച KPCC അംഗം എ അരവിന്ദനെതിരെ DYFI യുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രകടനം നടത്തി.ബ്ലോക്ക് സെക്രട്ടറി മെഹറൂഫ് , ബ്ലോക്ക് പ്രസിഡന്റ് അജയ്ഘോഷ് , സിനാൻ , സിറാജ് , ഷംജിത്ത് എന്നിവർ നേതൃത്ത്വം നൽകി

പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബ്ലോക്ക് കമ്മിറ്റി പോലീസിൽ പരാതിയും നൽകി.


കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ നടന്ന പൊതുയോഗത്തിലാണ്  അരവിന്ദൻ തെറി പ്രസംഗം നടത്തിയത്

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും, നിലവിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗവുമാണ് അരവിന്ദൻ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post