തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുഴക്കുളങ്ങരയിലെ ആശാരിപ്പണിക്കാരനായ വടക്കിനിപ്പുരയില്‍ കെ.ഷൈജു(45) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.
പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രം കയറിയിറങ്ങുകയായിരുന്നു.
കെ.എല്‍.59 എഫ്-1142 ഹീറോ ഹോണ്ട സ്പെളെന്‍ഡര്‍ ബൈക്കാണ് അപകടത്തില്‍പെട്ടത്. ബാബു - ഇന്ദിര ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: ബൈജു, ഷൈജ . മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
