Trending

ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശിയായ യുവാവും പാലക്കാട് സ്വദേശിനിയായ യുവതിയും അറസ്റ്റില്‍.



എറണാകുളം:വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂര്‍ സ്‌കൂള്‍പ്പടി ജങ്ഷനില്‍ പിടിയിലായത്.

എറണാകുളം നോര്‍ത്ത് പോലീസും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്നായിരുന്നു പരിശോധന. അജീഷിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് 62.80 ഗ്രാം ഹാഷിഷ് ഓയില്‍ പോലീസ് കണ്ടെടുത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നായരമ്പലം സ്വദേശിയായ രാഹുല്‍ (27) 30 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായി, 
ഇയാളെ ഞാറയ്ക്കല്‍ പോലീസിന് കൈമാറി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post