താമരശ്ശേരി : പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്തവും അസഹനീയവുമായ ദുർഗ്ഗന്ധം വമിപ്പിക്കുന്നതിനും, ആയിരക്കണക്കിന് കുടുംബങ്ങൾ കുളിക്കാനും, കുടിക്കുവാനുപയോഗിക്കുന്ന ഇരു തുള്ളി പുഴയിലേക്ക് ഫാക്ടറിയിലെ പാഴ്ജലം ഒഴുക്കിവിടുന്നതിനു മെതിരെ , കൂടത്തായി, കരിമ്പാലക്കുന്ന്, കുടുക്കിലുമ്മാരം, ചുടലക്ക്, അമ്പലമുക്ക് , പുറായിൽ പ്രദേശങ്ങളിലെ മുസ്ലിംലീഗ് കമ്മിറ്റി കളുടെ സംയുക്താഭിമുഖ്യത്തിൽ കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന 'ഫ്രഷ് കട്ട് 'കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് മുസ്ലിം ലീഗ് ബഹുജന മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ ജില്ലാ പഞ്ചായത്ത് മെമ്പറുമായ നാസർ എസ്റ്റേറ്റ് മുക്ക് മാർച്ച് ഉദ്ഘാടനം ചെയ്തു, ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.കെ.ഇബിച്ചി മോയി അധ്യക്ഷതവഹിച്ചു , സമരസമിതി കൺവീനർ കെ.കെ. മുജീബ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജന: സെക്രട്ടറി എം . നസീഫ് മുഖ്യപ്രഭാഷണം നടത്തി , പഞ്ചായത്ത് മെമ്പർമാരായ, അയ്യൂബ് ഖാൻ , ഷീജ ബാബു, ചിന്നമ്മമാത്യു സംഷിദ ഷാഫി,
ബഷീർ നൂറാം തോട്, അ ഷറഫ് കൂടത്തായി, അബൂബക്കർ മൗലവി ,തമ്പി പറകണ്ടം, അനസ് കുടുക്കിലുമ്മാരം ,എ എം കോയ, സിപി ഉണ്ണിമോയി, ടി കെ ജീലാനി, മൊയ്തീൻ ഹാജി, എന്നിവർ സംസാരിച്ചു
പി പി ജുബൈർ, അഷ്റഫ് കുടുക്കിൽ, ഷഫീഖ് ചുടല മുക്ക്, അബ്ദുറഹ്മാൻ പുൽപറമ്പിൽ, പി കെ ജാഫർ, ഇബ്രാഹിം , മുനീർ, കെ കെ ഷംസാദ്, എന്നിവർ മാർച്ചിന് നേതൃത്വം നൽകി
ഹുസൈൻ കരിമ്പാലകുന്ന് നന്ദിയും പറഞ്ഞു
