Trending

മാരക മയക്കുമരുന്നുമായി മുക്കം സ്വദേശി പിടിയില്‍


സുൽത്താൻ ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി എസ്.ഐ പി.ഡി റോയിച്ചനും സംഘവും സംയുക്തമായി മുത്തങ്ങ, മൂലഹള്ള, തേന്‍വില്ല ഭാഗത്ത് നടത്തിയ പരിശോധനയില്‍ ബൈക്ക് യാത്രികനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി.

കോഴിക്കോട്മുക്കം കുറ്റിപ്പാലക്കല്‍ തച്ചോട്ടില്‍ വീട്ടില്‍ അനസ് ഹുസന്‍ (20) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും ഒരു ഗ്രാമോളം(990 മില്ലിഗ്രാം) എം.ഡി.എം.എ പിടിച്ചെടുത്തു. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post