താമരശേരി: താമരശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന എൽപി , യു പി, ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ യഥാർത്ഥമായ ജ്ഞാനനിർമ്മിതി നടക്കണം. വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റം വരുത്തി ഓരോ വിദ്യാർത്ഥിക്കും ലഭിക്കേണ്ടത് ലഭ്യമാക്കണമെന്നും വിദ്യാഭ്യാസത്തിന്റെ മേന്മ വർദ്ധിപ്പിക്കാൻ അധ്യാപകരും പിടി എ യും ഒരുമിച്ചരുന്ന് ചർച്ച ചെയ്ത് സ്കൂളുകളെ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എച്ച് എം ഫോറം പ്രസിഡന്റ് അഗസ്റ്റ്യൻ മഠത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു. ബെന്നി ലൂക്കോസ് മൂഴിക്കുഴിയിൽ, ജേക്കബ് കോച്ചേരി, ഷിബു മാത്യു എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ : താമരശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ പ്രധാനാധ്യാപക സംഗമം കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
