നാദാപുരത്തിനടുത്ത് ഉമ്മത്തൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ നാട്ടുകാർ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വീണ്ടും കുട്ടിയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകാനായി വടകരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപതു വയസ്സുകാരനായ മിഷാബിന് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്.
ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടം. നാദാപുരം ഫയർഫോഴ്‌സും നാട്ടുകാരുമാണ് തിരച്ചിൽ നടത്തുന്നത്.
ഉമ്മത്തൂർ ഹൈസ്കൂളിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്
