താമരശ്ശേരി: ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രം ചാർജ്ജ് എടുത്ത താമരശ്ശേരി ട്രാഫിക് എസ് ഐ എം നാസറിനെ സ്ഥലം മാറ്റി.
വടകര നാർക്കോട്ടിക്ക് സെല്ലിലേക്കാണ് സ്ഥലം മാറ്റം
ആളുകളോട് മോശമായി പെരുമാറി എന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ നിരവധി പേർ പരാതി നൽകിയിരുന്നു.
INL നേതാവും, താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ എ.പി മുസ്തഫയോട് മോശമായി പെരുമാറി എന്നാരോപിച്ച് മുഖ്യമന്ത്രിക്കും, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുസ്തഫ പരാതി നൽകിയിരുന്നു.
