Trending

സഞ്ചാരയോഗ്യമായ റോഡില്ല;യു.പി സ്വദേശിനി ഷെഡിൽ പ്രസവിച്ചു.





താമരശ്ശേരി :പുല്ലാഞ്ഞിമേട് അബൂക്കിലാണ് സംഭവം. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതും നൂറുക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്നതുമായ പ്രദേശത്തേക്ക്  നിലവിലുള്ള റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ വാഹനങ്ങൾ വരാൻ തയ്യാറാവാത്തത് കാരണം യു.പി സ്വദേശിനിയായ യുവതി കോഴിഫാമിനോട് ചേർന്ന ഷെഡിൽ പ്രസവിച്ചു.

കട്ടിപ്പാറ പഞ്ചായത്ത് ഒൻപതാം വാർഡിൽപ്പെട്ട പ്രദേശമാണ് ഇവിടം.

പ്രദേശത്ത് വ്യവസായ കേന്ദ്രം തുടങ്ങുന്നതിനു വേണ്ടി ഭൂമി പ്ലോട്ടുകളാക്കി തിരിച്ചിട്ടതിനാൽ ജില്ലാ വ്യവസായ കേന്ദ്രം റോഡ് നവീകരിക്കുമെന്ന് പറഞ്ഞ് പഞ്ചായത്ത് കൈയൊഴിഞ്ഞതിനാൽ 20 വർഷത്തിലധികമായി യാതൊരു പ്രവൃത്തിയും തകർന്ന ഭാഗത്ത് പഞ്ചായത്ത് നടത്തിയിട്ടില്ല.

വ്യവസായ കേന്ദ്രത്തിനായുള്ള ഭൂമിക്ക് സമീപം കോഴി ഫാമിൽ ജോലി നോക്കുന്ന UP സ്വദേശിയുടെ ഭാര്യയാണ് ഷെഡിൽ പ്രസവിച്ചത്,

ഭർത്താവിൻ്റെയും, സ്ത്രീയുടെയും കരച്ചിൽ കേട്ട് സമീപത്ത് പോത്തിനെ മേയ്ക്കാൻ എത്തിയ സ്ത്രീ ഇവരുടെ ഷെഡിലേക്ക് ഓടിയെത്തിയെങ്കിലും പ്രസവം നടന്നിരുന്നു.

ഇവരെ ആശുപത്രിയിൽ എത്തിക്കാൻ പല വാഹനക്കൾ വിളിച്ചെങ്കിലും റോഡ് തകർന്നത് മൂലം ആരും വരാൻ തയ്യാറായില്ല എന്ന് നാട്ടുകാർ പറയുന്നു.


പിന്നീട് നാട്ടുകാർ വിളിച്ചതിനെ തുടർന്ന് 108 ആമ്പുലൻസ് എത്തിയെങ്കിലും ഷെഡിന് സമീപം വരെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.

കിടപ്പു രോഗികളടക്കമുള്ള നൂറുക്കണക്കിന് വീടുകളുള്ള പ്രദേശവാസികൾ ഏറെ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്.





T News

working in the field of advertising and printing

Post a Comment

Previous Post Next Post