താമരശ്ശേരി: കുണ്ടും, കുഴിയും, ചെളിയും നിറഞ്ഞ് കാൽനടയും,വാഹന ഗതാഗതവും ദുസ്സഹമായ കൈതപ്പൊയിൽ - അഗസ്ത്യൻ മൂഴിറോഡിലെ കുഴികൾ അടിയന്തിരമായി അടക്കാൻ കരാർ നൽകി.
- 15 ലക്ഷ രൂപയാണ് എസ്റ്റിറ്റിമേറ്റ് തുക.
കരാർ കാലാവധി അവാസി നിച്ച ശേഷം രണ്ടു തവണ കാലാവധി നീട്ടി നൽകിയിട്ടും പണി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാർ ഏറ്റെടുത്തിരുന്ന നാഥ് കൺസ്ട്രക്ഷൻ എന്ന കമ്പനിയെ ടെർമിനേറ്റ് ചെയ്തിരുന്നു.ഇതേ തുടർന്നാണ് വർഷകാലത്തിന് മുമ്പേ താൽക്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ കരാർ പുതിയ കമ്പനിക്ക് കരാർ നൽകിയത്.
കണ്ണോത്ത് അടക്കമുള്ള പ്രദേശങ്ങളിലെ നാട്ടുകാർ അനുഭവിക്കുന്ന ദുരിതം നിരവധി തവണ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു, ഇതേ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
