Trending

നിർത്തിയിട്ട പിക്കപ്പ് മുന്നോട്ട് നീങ്ങി കാറിലിൽ ഇടിച്ച് ഫുട്പാത്തിൻ്റെ കൈവരിയും തകർത്ത് നടപ്പാതയിൽ കയറി നിന്നു. ദുരന്തം ഒഴിവായത് തലനാരിഴക്ക്.


താമരശ്ശേരി: ചുങ്കം ജംഗ്ഷനോട് ചേർന്ന ക്വാളിറ്റി സൂപ്പർ മാർക്കറ്റിൽ സാധനം ഇക്കി ഡ്രൈവർ പണം കൈപ്പറ്റാനായി കടയിലേക്ക് പോയ അവസരത്തിൽ വാഹനം മുന്നോട്ട് നീങ്ങി വയനാട് ഭാഗത്ത് നിന്നും എയർപോർട്ടിലേക്ക് പോകുകയായിരുന്ന കാറിൻ്റെ ഒരു വശത്ത് ഇടിച്ച ശേഷം ഫുട് പാത്തിൻ്റെ കൈവരി തകർത്ത് നടപ്പാതയിൽ കയറി നിന്നു.

വയനാട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ്സ് കാത്തു നിൽക്കുന്ന ഭാഗത്തെ ഫുട്പാത്തിൻ്റെ കൈവരിയാണ് തകർത്തത്. തിരക്കേറിയ ജംഗ്ഷനിൽ റോഡിൻ്റെ എതിർ വശത്ത് കയറ്റത്തിൽ നിർത്തിയിട്ട പിക്കപ്പാണ് റോഡ് മുറിച്ച് കടന്ന് മുന്നോട്ട് നീങ്ങിയത്.

വണ്ടിയുടെ വരവ് കണ്ട് റോഡരികിലുള്ളവർ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post