Trending

ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചത് ശുചി മുറിയിൽ; ഞെട്ടിക്കുന്ന വീഡിയോ എടുത്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം, ഹോട്ടലുടമയും സഹോദരിയും അറസ്റ്റില്‍


കണ്ണൂർ/ പിലാത്തറ: കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ് ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ചു, സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു അറസ്റ്റ് ചെയ്തു. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി.ദാസന്‍(70) എന്നിവരാണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്. ഇന്ന് രാവിലെ പത്തോടെയാണ് കേസിനാസ്പദമായ സംഭവം. ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-- കണ്ണൂരിലേക്ക് ടൂര്‍ പോകുന്നതിനിടെ പിലാത്തറ കെ.എസ്.ടി.പി റോഡിലുള്ള കെ.സി.റസ്‌റ്റോറന്റില്‍ ഇന്ന് രാവിലെ 10.00 മണിയോടെ ഭക്ഷണം കഴിക്കാന്‍ കയറിയ കാസര്‍ഗോഡ് ബന്തടുക്ക പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്‌റൂമും ടോയ്‌ലറ്റിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചത് കണ്ടത്.

ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസന്‍, ഉടമ മുഹമ്മദ്. സഹോദരി സമീന എന്നിവര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. പ്രശ്‌നം വേണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍ എടുത്ത വീഡിയോ ഡിലീറ്റ്് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ മൂന്നുപേരും ചേര്‍ന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി തിരിച്ചു കൊടുക്കാതിരിക്കുയും ചെയ്തത് കൂടാതെ ആരെയും ഇവിടെനിന്ന് പോകാന്‍ വിടില്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരിയാരം എസ്.എച്ച്.ഒ കെ.വി.ബാബുവും എസ്.ഐ രൂപ മധുസൂതനനും ചേര്‍ന്നാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post