Trending

സി മോയിൻകുട്ടി ഇൻഫർമേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു



താമരശ്ശേരി: ഗവ. താലൂക് ഹോസ്പിറ്റലിന് വേണ്ടി മുൻ എം എൽ എ സി.മോയിൻ കുട്ടിയുടെ കുടുംബം നിർമിച്ചു നൽകിയ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം എൽ എ നിർവഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ബാബു കളത്തൂർ അധ്യക്ഷത വഹിച്ചു.
മുൻ എം എൽ എ വി.എം. ഉമ്മർ മാസ്റ്റർ, നവാസ് പൂനൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ് മോയത്ത്, ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി, ബ്ലോക്ക്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.എം രാധാകൃഷ്ണൻ, ഷഹന എസ്.പി ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡണ്ട് കദീജ സത്താർ, ബ്ലോക്ക്‌ മെമ്പർമാരായ കെ.എം അഷറഫ് മാസ്റ്റർ, ഏ.കെ കൗസർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ മുഹമ്മദ്‌ മാസ്റ്റർ, പി.എസ് മുഹമ്മദലി, പി.പി ഹാഫിസ് റഹ്‌മാൻ, നവാസ് ഈർപ്പോണ, എം.ടി അയ്യൂബ് ഖാൻ, വി.കെ മുഹമ്മദ് കുട്ടിമോൻ, പി.ടി ബാപ്പു, ടി.ആർ ഓമനകുട്ടൻ, ഹാരിസ് അമ്പായത്തോട്
വിവിധ സംഘടനകളുടെ പ്രതിനിധികളായ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അമീർ മുഹമ്മദ്‌ ഷാജി, ഒ ഹമീദ്, പി.സി റഷീദ്, വിജേഷ് ഹെൽത്ത് ഇൻസ്‌പെക്ടർ പി.സി ബഷീർ, സീനിയർ നഴ്സ് ഖദീജ തുടങ്ങിയവർ സംസാരിച്ചു
ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സുനീർ സ്വാഗതവും, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.കേശവനുണ്ണി നന്ദിയും പറഞ്ഞു.

ചിത്രം..താമരശ്ശേരി ഗവ. താലൂക് ഹോസ്പിറ്റലിന് വേണ്ടി മുൻ എം എൽ എ സി.മോയിൻകുട്ടിയുടെ കുടുംബം നിർമിച്ചു നൽകിയ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം എൽ എ നിർവഹിക്കുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post