താമരശ്ശേരി : മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക്ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തണമെന്ന് സി പി ഐ താമരശ്ശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് വൈത്തിരി ഗവൺമെന്റ് ആശുപത്രിക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സതേടി എത്തുന്നുണ്ട്. താമരശ്ശേരി വ്യാപാര ഭവനിൽ നടന്ന ലോക്കൽ സമ്മേളനം സി പി ഐ ജില്ലാ കമ്മിറ്റി അംഗം സി ബിജു ഉദ്ഘാടനം ചെയ്തു. ജിമ്മി തോമസ് അധ്വക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന പാർട്ടി അംഗം വി കെ വാസു പതാക ഉയർത്തി. വി റിജേഷ് കുമാർ രക്തസാക്ഷി പ്രമേയവും പി ഉല്ലാസ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി കെ കണ്ണൻ സംഘടനാ റിപ്പോർട്ടും എ . എസ് സുഭീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, കെ ദാമോദരൻ, സോമൻ പിലാത്തോട്ടം, എം പി രാകേഷ്, കെ മനോജ് കുമാർ , ഹമിദ് ചേളാരി, സുഭീഷ് പ്ലാപ്പറ്റ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി പി ഉല്ലാസ് കുമാറിനെയും അസി.സെക്രട്ടറിയായി ജിമ്മി തോമസിനെയും തിരഞ്ഞെടുത്തു.