Trending

മലപ്പുറത്ത് ഇറച്ചി കഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു


മലപ്പുറം: ഇറച്ചി കഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാത്തിമ മരിച്ചത്.

ഞായറാഴ്ച വൈകിട്ട് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എം.എസ്.സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുമ്പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞതാണെങ്കിലും പഠനത്തിന്‍റെ ആവശ്യത്തിന് ഇപ്പോൾ സ്വന്തം വീട്ടിലാണ് നിൽക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post