Trending

പുതുപ്പാടിയിൽ കാർ അപകടം;ഡോ.ശാന്താറാം അടക്കം രണ്ടുപേർക്ക് പരിക്ക്


താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിൽ കള്ളുഷാപ്പിന് സമീപം കാറ് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.

കൈതപ്പൊയിൽ കരുണ കെയർ ആശുപത്രി ഉടമ ഡോ.ശാന്താറാമിനും,  ഡ്രൈവർ കണ്ണോത്ത് കൊടൂർ  ഷാജിക്കുമാണ് പരിക്കേറ്റത്.

ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.ഷാജിയുടെ പരിക്ക് നിസാരമാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post