Trending

ചവറ പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു


ചവറ: ദേശീയ പാതയിൽ വച്ചുണ്ടായ അപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആർഎസ്‌പി ജില്ലാ എക്സിക്യൂട്ടീവ് അംഗം  ചവറ കൊറ്റൻകുളങ്ങര ചെറുകോൽ വീട്ടിൽ എസ് തുളസീധരൻ പിള്ള  (62) ആണ് മരിച്ചത്. ചവറ എഎംസി മുക്കിന് സമീപം വെള്ളിഴായ്ച്ച  രാത്രി 9.15 ഓടെയായിരുന്നു അപകടം.

ചവറയിൽ നിന്നും നീണ്ടകര ഭാഗത്തേക്ക് ബൈക്കിൽ  പോവുകയായിരുന്ന തുളസീധരൻ പിള്ളയെ പിന്നിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്  ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ തുളസീധരൻ പിള്ളയുടെ ശരീരത്തിലൂടെ സൂപ്പർഫാസ്റ്റ് ബസ് കയറിയിറങ്ങി. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു  മാറ്റി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: തുഷാര, സുധീഷ്. മരുമകൻ: സന്തോഷ്.

മൂന്നാം തവണയാണ്  തുളസീധരൻ പിള്ള ചവറ പഞ്ചായത്തംഗമാകുന്നത്. രണ്ട് തവണ പ്രസിഡന്റ് ആയി. സംഭവത്തിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ചവറ  പോലീസ് കസ്റ്റഡിയിലെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post