Trending

കൊല്ലം പത്തനാപുരത്ത് മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു; അപകടം സെൽഫി എടുക്കുന്നതിനിടെ; കാണാതായ കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു




കൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാർ തീരത്തേക്ക് സെൽഫിയെടുക്കുന്നതിനായാണ് പെൺകുട്ടികളെത്തിയത്. ഇതിനിടെ കാൽവഴുതി ഒരാൾ വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി മറ്റ് രണ്ടുപേരും ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും ഒഴുക്കിൽപ്പെട്ടത്.

എന്നാൽ സഹോദരങ്ങളായ അനുഗ്രഹയും അനുപമയും രക്ഷപ്പെട്ടു. പത്താംക്ലാസ് വിദ്യാർത്ഥിനി അപർണ്ണയാണ് ഒഴുക്കിൽപ്പെട്ടത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post