Trending

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കംഫർട്ട് സ്റ്റേഷനിൽ നിന്നും മാലിന്യം ഒഴുകുന്നത് ബസ് സ്റ്റാൻ്റിലേക്ക്. മൂക്കുപൊത്തി യാത്രക്കാരും, വ്യാപാരികളും.


താമരശ്ശേരി: താമരശ്ശേരി കാരാടി ബസ്സ് സ്റ്റാൻ്റിലെ ശൗചാലയത്തിൽ നിന്നും മാലിന്യം ബസ് സ്റ്റാൻ്റിലേക്ക് പരന്ന് ഒഴുകുന്നു.

ടാങ്കിലേക്കുള്ള പൈപ്പുകൾ അടഞ്ഞത് മുലമാണ് മാലിന്യം ബസ് സ്റ്റാൻ്റിലേക്ക് ഒഴുകുന്നത് എന്നാണ് വിവരം. 

സമീപത്തെ വ്യാപാരികളും, യാത്രക്കാരും മൂക്കുപൊത്തിയാണ് നടക്കുന്നത്. ബസ് സ്റ്റാൻ്റിനോട് ചേർന്ന് മസ്ജിദിലേക്കുള്ള വഴിയിലേക്കും മാലിന്യം ഒലിച്ച് ഇറങ്ങുന്നുണ്ട്.

മാലിന്യം ഒഴുകുന്നത് കാരണം കംഫർട്ട് സ്റ്റേഷൻ്റെ താഴെ ഭാഗം അടച്ചു പൂട്ടിയിരിക്കുകയാണ്.

പ്രശ്ന പരിഹാരത്തിനായി പദ്ധതി വെച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ പരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ ടി. ന്യൂസിനോട് പറഞ്ഞു.

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം തുറന്ന് കൊടുത്ത പഴയ ബസ് സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷനും മഴയിൽ ചോർന്ന് ഒലിച്ചെങ്കിലും പിന്നിട് അറ്റകുറ്റപണി നടത്തി ചോർച്ച അടക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post