Trending

വാർഡ് മെമ്പർമാരായ എ.പി മുസ്തഫ യുടേയും, ഫസീല ഹബീബിൻ്റെയും പരാതിയിൽ നടപടിയില്ല, താമരശ്ശേരി മുൻ ട്രാഫിക് എസ്ഐ .എം നാസറിനെതിരെ ആഭ്യന്തര വകുപ്പിന് പഞ്ചായത്ത് ഭരണസമിതിയുടെ പരാതി.


താമരശ്ശേരി:
താമരശ്ശേരി പഞ്ചായത്ത് മെം ബർമാരായ എ.പി. മുസ്തഫ,ഫസീല ഹബീബ് എന്നി വരോട് വാഹന പരിശോധന യ്ക്കിടയിൽ ട്രാഫിക് പോലീസ് മുൻ എസ് ഐ അപമര്യാദയായി പെരുമാറിയതിനെതിരെ നടപടി സ്വീകരിക്കണമെന്നു പഞ്ചായത്ത് ഭരണ സമിതി യോ ഗം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. ട്രാഫിക് എസ്ഐ ആയിരുന്ന എം നാസറിനെതിരെയാണ് പരാതി. താമരശ്ശേരി സ്റ്റേഷൻ എസ്ഐ, ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയിട്ടും കേസ് എടുക്കാത്ത സാഹചര്യ ത്തിലാണ് ഭരണ സമിതി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ സെക്രട്ടറിയെ ചുമതല പ്പെടുത്തിയത്.

സ്ത്രീയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ആരോപണ വിധേയനായ ട്രാഫിക് എസ് ഐ. എം നാസറിനെ താമരശ്ശേരിയിൽ നിന്നും വടകരക്ക് സ്ഥലം മാറ്റിയിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post