Trending

യാത്രക്കാരുടെ തല തട്ടുന്നു എന്ന പരാതിയെ തുടർന്ന് നടപ്പാതയിലേക്ക് താഴ്ന്ന് നിന്ന ഓടുകൾ നീക്കം ചെയ്തതിൻ്റെ പേരിൽ വ്യാപാരിയെ കെട്ടിട ഉടമയായ മുൻ വ്യാപാരി നേതാവ് മർദ്ദിച്ചതായി പരാതി.


താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വ്യാപാരം നടത്തുന്ന ബിജുഷാണ് കെട്ടിട ഉടമയായ വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂനിറ്റ് പ്രസിഡൻ്റ് പി.സി അഷറഫ് മർദ്ദിച്ചതായി കാണിച്ച് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.

നടപ്പാതയിലൂടെ നടക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ താഴ്ന്ന് നിന്ന കടയുടെ മുൻഭാഗത്തെ ഓട്ടുകൾ കെട്ടിട ഉടമയെ വിവരം അറിയിച്ച ശേഷം നീക്കം ചെയ്ത് അലുമിനിയം ഷീറ്റ് സ്ഥാപിച്ച് അപകടസ്ഥ ഒഴിവാക്കുകയായിരുന്നെന്ന് ബിൻജുഷ് പറഞ്ഞു.

ഈ പണി നടക്കുന്നതിനിടയിലാണ് കെട്ടിട ഉടമ സ്ഥലത്തെത്തി മൂന്നു തവണ ജനമധ്യത്തിൽ വെച്ച് ബിൻജുഷിൻ്റെ മുഖത്തടിച്ചത്.

പിന്നീടും ഭീഷണിയുമായി തൻ്റെ നേരെ വന്നതായും ബിൻജുഷ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post