Trending

തെളിനീരൊഴുകും നവകേരളം കട്ടിപ്പാറ പഞ്ചായത്ത് തല ഉദ്ഘാടനം



കട്ടിപ്പാറ : സമ്പൂർണ്ണ ജല ശുചിത്വ യജ്ഞം 2022 ന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ കട്ടിപ്പാറ പഞ്ചായത്ത് തല ഉദ്ഘാടനം അമ്പായത്തോട് പുല്ലുമലയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ  നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ആദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിൻസി തോമസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബീ രവീന്ദ്രൻ, ആസൂത്രണസമിതി ഉപാദ്യക്ഷൻ ഹാരിസ് അമ്പായത്തോട്, മെമ്പർ മാരായ ഏ.കെ.അബൂബക്കർ കുട്ടി, പ്രേംജിജെയിംസ്, സുരജ, സൈനബനാസർ, ഏ.വി ലോഹി ദാക്ഷൻ, കെ.സി. ബഷീർ, കെ.ആർ രാജൻ, കെ.കെ. അപ്പുകുട്ടി, ഏ. ടി.ദാവൂദ്, കെ. ആർ.ബിജു, ഇ. കെ സക്കരിയ എം.കെ.സുജാതടീച്ചർ, ഷൈനി ശ്രീനിവാസൻ . ജയശ്രീ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ്തൊഴിലാളികൾ, വിവിധ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ തോട് ശുചീകരണത്തിന് നേതൃത്വംനൽകി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിം സ്വാഗതവും വാർഡ് മെമ്പർ സീനസുരേഷ് നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post