Trending

വനിതാ മോഷണ സംഘം പിടിയിൽ: മോഷണം അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച്


കൊച്ചി : നഗരത്തിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്ന നാല് നാടോടി സ്ത്രീകളെ പിടികൂടി പോലീസ്. കോഴിക്കോട് സ്വദേശിനി അമരാവതി, വയനാട് സ്വദേശിനികളായ ദേവി, കസ്തൂരി, ദേവി എന്നിവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എറണാകുളം ലക്ഷ്മി ആശുപത്രിയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നും സ്വർണം ഉൾപ്പെടെ  25 ലക്ഷം രൂപയുടെ വസ്തുക്കൾ ഇവർ കൊള്ളയടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇവരെ പിടികൂടിയത്

സംഭവ ശേഷം അവരവരുടെ ജില്ലകളിലേക്ക് കടന്ന സംഘത്തെ പോലീസ് അവിടെയെത്തിയാണ് പിടികൂടിയത്. മോഷണ മുതലും പോലീസ് പിടിച്ചെടുത്തു. പകൽ ആക്രിസാധനങ്ങൾ പെറുക്കാൻ എന്ന വ്യാജേന കറങ്ങി നടക്കുന്ന ഇവർ ആളില്ലാത്ത വീടുകൾ കണ്ടെത്തി രാത്രി കാലങ്ങളിലാണ് മോഷണം നടത്തുന്നത്. വീട്ടിൽ ആരെങ്കിലുമുണ്ടെങ്കെിൽ അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമാണ് മോഷണം നടത്താറ്. സിസിടിവി ക്യാമറകൾ ഇല്ലാത്ത വീടുകളാണ് ഇവർ തിരഞ്ഞെടുക്കാറെന്ന് പോലീസ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post