Trending

കായംകുളത്ത് എംഡിഎംഎയുമായി നവദമ്പതികൾ പിടിയിൽ


കായംകുളത്ത് 67 ഗ്രാം എംഡിഎംഎയുമായി യുവദമ്പതികൾ പിടിയിൽ.

 കായംകുളത്ത് 67 ഗ്രാം എംഡിഎംഎ യുമായി യുവദമ്പതികൾ പിടിയിൽ. ബെംഗ്ളൂരുവിൽ നിന്നും എത്തിയ കായംകുളം മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.

രാവിലെ ദേശീയ പാതയിൽ കായംകുളം കെ എസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും നടത്തിയ വാഹന പരിശോധന നടത്തുമ്പോഴാണ് ഇവർ പിടിയിലായത്.

ഈ മാസം 11 നാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. മുൻപും ബെംഗളുരുവിൽ നിന്ന് അനീഷ് ലഹരി മരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഒരാഴ്ചക്കിടെ 150 ഗ്രാമിലധികം MDMA ആണ് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post