താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ സ്കൂളിന് പിൻവശം താമസിക്കുന്ന ചിത്രകാരൻ അജയൻ കാരാടിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു.
ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിലാണ് തെങ്ങ് മുറിഞ്ഞ് വീണത്.
അജയനെ കൂടാതെ ഭാര്യ നാടക നടിയായ ഷിജി കെ ജയൻ, മകൾ, ഭാര്യയുടെ മാതാവ് കിടപ്പു രോഗിയായ സരസമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
