Trending

പഞ്ചായത്ത്തല അംഗനവാടി പ്രവേശനോത്സവ ഉദ്ഘാടനം കാരാടിയിൽ നടന്നു


താമരശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്ത്തല ഉദ്ഘാടനം സെൻ്റർ നമ്പർ 108 കാരാടി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജെ.ടി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഐ.സി .ഡി .എസ് .സൂപ്പർവൈസർ ശ്രീമതി നിഷ സ്വാഗതവും ഡോ.മുഹ്സിൻ , എ.എൽ .എം .എസ് . സി. അംഗങ്ങളായ ബിൽജു .സുബൈദ സലീം, കലേന്ദ്രലാൽ ,പ്രജീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ഡോ. ഹരിദാസൻ , ഡോ.അബ്ബാസ് എന്നിവർ രക്ഷിതാക്കൾക്ക് കുട്ടികളുടെ സ്വഭാവരൂപീകരണം , വളർച്ച എന്നിവയെ കുറിച്ച് ക്ളാസ് എടുത്തു. അങ്കണവാടി ടീച്ചർ അജിത നന്ദിപ്രകാശനത്തോടു കൂടി ചടങ്ങ് അവസാനിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post