താമരശ്ശേരി :കോളിക്കൽ ആര്യം കുളത്ത് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് വീണ് യാത്രക്കാരന് പരുക്ക്. കട്ടിപ്പാറ വി ഒ ടി മാവുള്ള കണ്ടി അബൂബക്കറിന് (60) ആണ് പരുക്കേറ്റത്.
പൂനൂർ കട്ടിപ്പാറ റോഡിൽ കക്കുഴിൽ ആണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അബൂബക്കറിനെ നാട്ടുകാർ പുറത്തെടുത്ത് പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
