കോഴിക്കോട് ചേവരമ്പലം ബൈപ്പാസില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരുക്ക്. കൊച്ചിയില്‍ നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവരുടെ ബസ് തിരുനെല്ലി തീര്‍ഥാടനത്തിന് പോയ ബസില്‍ ഇടിക്കുകയായിരുന്നു
പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ബസുകളും നല്ല വേഗത്തിലായിരുന്നവെന്ന് എ.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു. ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണ് രണ്ടാമത്തെ ബസ് ഇടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
