Trending

കുറ്റിപ്പാല -ചേന്നമംഗല്ലൂർ റോഡ് പ്രവൃത്തി - കരാറുകാരെ ടെർമിനേറ്റ് ചെയ്തു.


കുറ്റിപ്പാല -ചേന്നമംഗല്ലൂർ റോഡ് പ്രവൃത്തി -
കരാറുകാരെ ടെർമിനേറ്റ് ചെയ്തു. 
റീ ബിൽഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിൽ കേരള സർക്കാർ 2.5 കോടി രൂപ അനുവദിച്ച് ടെൻഡർ ചെയ്ത മുക്കം നഗര സഭയിലെ കുറ്റിപ്പാല -കച്ചേരി -ചേന്നമംഗല്ലൂർ റോഡ് പ്രവൃത്തി നടത്തുന്നതിന് തയ്യാറാകാത്ത കരാർ കമ്പനി പുറായിൽ കൺസ്ട്രക്ഷൻസിനെ പ്രവൃത്തിയിൽ നിന്നും റിസ്ക് &കോസ്റ്റ് ൽ ടെർമിനേറ്റ് ചെയ്യുന്നതിന് തദ്ദേശഭരണ എഞ്ചിനീയറിംഗ് വിഭാഗം തീരുമാനിച്ചു. നേരത്തെ തയ്യാറാക്കിയ എസ്ടിമേറ്റിൽ നിന്നും ചെറിയ ഭേദഗതി വരുത്തി റിവൈസ് ചെയ്തിട്ടുണ്ട്. ടാറിംഗ് വീതി 5 മീറ്ററിൽ നിന്നും 5.5 മീറ്റർ ആക്കുന്നതാണ് പ്രധാന ഭേദഗതി. സൈഡ് പ്രൊട്ടക്ഷൻ, ഫോർമേഷൻ, ഐറിഷ് ഡ്രൈൻ, BM&BC നിലവാരത്തിൽ ടാറിങ് എന്നിവയാണ് പ്രവൃത്തികൾ. അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച് പ്രവൃത്തി റീ ടെൻഡർ ചെയ്യുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ പരിഗണിച്ചത് കൊണ്ടാണ് നഗരസഭയുടെ കീഴിലുള്ള റോഡിനു സംസ്ഥാന സർക്കാരിന്റെ 2.5 കോടി രൂപ അനുവദിച്ചത്. മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് എം എൽ എ ലിൻേറാ ജോസഫ് പറഞ്ഞു .
T News

working in the field of advertising and printing

Post a Comment

Previous Post Next Post