Trending

വടകര അപകടത്തിൽ അച്ഛനും മുത്തശ്ശിക്കും പിന്നാലെ അനാമികയും മരിച്ചു


 കോഴിക്കോട് : നാദാപുരം റോഡ് കെ ടി ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനിയും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനാമികയുടെ അച്ഛൻ രാഗേഷും, രാഗേഷിന്റെ അമ്മ ഗിരിജയും അപകടത്തിൽ മരിച്ചിരുന്നു.

ഞായറാഴ്‌ച പകൽ 12.45 നാണ് അപകടം. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവേയാണ്‌ അപകടം. വടകരനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന എം എച്ച് 12 ക്യുഡബ്ലു -6411 ലോറിയാണ് എതിരെവന്ന കെ എൽ 11 എ എൽ- 3147 മഹിന്ദ്ര സൈലോ കാറിൽ ഇടിച്ചത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വാഹനം ഓടിച്ച രാഗേഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും രാഗേഷ് മരിച്ചിരുന്നു. ഗിരിജയെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രാഗേഷിന്റെ ഭാര്യ ദീപ്‌തി, മകൾ അദ്വിക, രാഗേഷിന്റെ സഹോദരി രാഖി, ഇവരുടെ ഭർത്താവ് ജ്യോതിഷ്, മക്കളായ തീർത്ഥ, ശ്രീഹരി എന്നിവർക്കും പരിക്കേറ്റു. തീർത്ഥയുടെയും നില ഗുരുതരമാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post