താമരശ്ശേരി:അമ്പായത്തോട് എ.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി 'കുസൃതിക്കൂട്' സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിജ്ഞാനപ്രദവും ഉല്ലാസദായകവുമായ സെഷനുകൾ കുട്ടികൾക്ക് നവ്യാനുഭവമായി.
ശാസ്ത്രകൗതുകം, ഒറിഗാമി പരിശീലനം,മോറൽടോക്ക്,ആകാശം അറിയാം,ക്യാമ്പ്ഫയർ തുടങ്ങി വിവിധ സെഷനുകൾ നടന്നു
പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.മെഹറലി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.ടി ഹാരിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സീന സുരേഷ്,ഹെഡ്മിസ്ട്രസ് എം കെ സുജാത,കെ ആർ ബിജു ,കെ.കെ മുനീർ,പി സിനി,വി.ഹാജറ,കെ ജാസ്മിൻ ,യു എ ഷമീമ,പി ജിഷ ,ഷാഹിൻ എന്നിവർ സംസാരിച്ചു
വിവിധ പരിശീലനങ്ങൾക്ക് ഉമർ തോട്ടായി ,വിഘ്നേശ്വരൻ കിഴക്കോത്ത്,യു.പി നാസർ ,കെ.കെ അബ്ദുള്ളമാസ്റ്റർ ,പി.ആർ രശ്മി,അൻഷിദ് അമ്പായത്തോട് തുടങ്ങിയവർ നേത്യത്വം നൽകി.

