താമരശ്ശേരി: ജനജീവിതം ദുസ്സഹമാക്കി താമരശ്ശേരിയിൽ ദേശീയ പാത നവീകരണ പ്രവൃത്തി മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി. ടൗണിൽ പൊളിച്ചിട്ട ഫുട്പാത്ത് പുനർ നിർമിക്കുക, പൊതുമരാമത്ത് വകുപ്പിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജന വിരുദ്ധ കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തു ക എന്നീ ആവശ്യങ്ങളും യു ഡി എഫ് ഉന്നയിച്ചു.
താമരശ്ശേരി ഗാന്ധി പാർക്കിനു സമീപം നടന്ന ധർണ കെ പി സി സി മെംബർ എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
റോഡ് നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ദേശീ പാത വിഭാഗം ഓഫീസ് ഉപരോധം ഉൾപ്പടെയുള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം. അഷ്റഫ് ആധ്യക്ഷ്യം വഹിച്ചു
ഡിസിസി സെക്രട്ടറി പി.സി. ഹബീബ് തമ്പി , യു ഡി എഫ് കൺവീനർ ടി.ആർ.ഒ. കുട്ടൻ, പി.പി. ഹാഫിസ് റഹ്മാൻ . നവാസ് ഈർപ്പോ ണ, പി.എസ്, മുഹമ്മദലി, വി. കെ. മുഹമ്മദ് കുട്ടി മോൻ ,പി. ഗിരീഷ് കുമാർ, ജെ.ടി. അബ്ദുറഹിമാൻ . ഖദീജ സത്താർ, എം ടി. അയ്യൂബ് ഖാൻ , ഏ കെ. കൗസർ, സുമ രാജേഷ്, സി. മുഹസിൻ എന്നിവർ പ്രസംഗിച്ചു.
