താമരശ്ശേരി: വട്ടക്കുണ്ട് ജുമാ മസ്ജിദിന് മുൻവശത്ത് റോഡരികിൽ നിർത്തിയിട്ട രണ്ടു സ്കൂട്ടറുകൾ നിയന്ത്രണം വിട്ട ട്രാവല്ലർ ഇടിച്ചു തെറിപ്പിച്ചു.
പള്ളിയിൽ ജുമാ നിസ്ക്കാരത്തിനായി എത്തിയവരുടെ സ്കൂട്ടറിലാണ് വാൻ ഇടിച്ചത്.
കോട്ടയത്തുനിന്നും വയനാട്ടിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന സംഘം സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.
