Trending

യുവാവിനെ തട്ടികൊണ്ടു പോയി വിട്ടയച്ച സംഭവത്തിൽ അടിമുടി ദുരൂഹത.


താമരശ്ശേരി: കഴിഞ്ഞ ദിവസം എയർപോർട്ടിലെത്തി വയനാട് ഭാഗത്തേക്ക് ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ സ്വിഫ്റ്റ് കാറിൽ എത്തിയ സംഘം ചുരം രണ്ടാം വളവിൽ  തടഞ്ഞുവെച്ച് തട്ടികൊണ്ടു പോയ സംഭവത്തിൽ അടിമുടി ദുരൂഹത.

കുന്ദമംഗലം മാക്കൂട്ടം സ്വദേശി യാസിറിനെയായിരുന്നു ഒരു സംഘം തട്ടികൊണ്ടുപോയത്.

ഗൾഫിലായിരുന്ന ഇദ്ദേഹം തിരിച്ചു വരുന്ന വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല.

എയർപോർട്ടിൽ ഇറങ്ങിയ യാസിർ കണ്ണൂർ സ്വദേശിയുടെ ഇന്നോവ കാറിലാണ് വയനാട് ഭാഗത്തേക്ക് പോയത്. കണ്ണൂർ സ്വദേശിയും, യാസിറ

തമ്മിലുള്ള ബന്ധമെന്താണ്, കുന്ദമംഗലത്ത് വീടുള്ള യാസിർ എയർപോർട്ടിൽ ഇറങ്ങിയ ശേഷം എന്തിന് വയനാട് ഭാഗത്തേക്ക് പോയി.

ഇയാളെ തട്ടികൊണ്ടു പോയ സ്വിഫ്റ്റ് കാറിൽ എത്തിയ സംഘം ആരാണ്.

തട്ടികൊണ്ടു പോയ സംഘം വിട്ടയച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി തനിക്ക് പരാതി ഇല്ലായെന്ന് അറിയിച്ചതിനെ തുടർന്ന് കേസെടുത്തിട്ടില്ലായെന്ന് പോലീസ് പറയുന്നു. എന്തുകൊണ്ടാണ് പരാതി ഇല്ലായെന്ന് പാഞ്ഞത്?

യാസിർ സഞ്ചരിച്ച ഇന്നോവ കാറിൻ്റെ മുൻവശം തകരുകയും, ഇടതു വശത്തെടയുകൾ പ്പൊട്ടിതെറിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഇതു സംബന്ധിച്ച് പോലും  പരാതി നൽകിയില്ല?

പോലീസ് കസ്റ്റഡിയിൽ എടുത്ത  മൂന്നു പേരെയും യാസിർ പരാതി ഇല്ലായെന്ന് പറഞ്ഞതിൻ്റെ പേരിൽ വിട്ടയക്കുകയായിരുന്നു.ഇവർ ഇന്നോവയിൽ കൂടെയുണ്ടായിരുന്നവരാണ്.


കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘമാണ് തട്ടികൊണ്ടു പോകലിന് പിന്നിലെന്നും, കൊടുത്തയച്ച സ്വർണം നിർദ്ദേശിച്ചയാളുടെ കൈവശം കൊടുക്കാതെ സ്വർണവുമായി ബാംഗ്ലൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ചുരം രണ്ടാം വളവിന് താഴെ വെച്ച് വാഹനം തടഞ്ഞ് യുവാവിനെ തട്ടി കൊണ്ടുപോയതെന്നും, സ്വർണം തിരികെ ഏൽപ്പിച്ചതിനാൽ പിന്നീട് വിട്ടയച്ചതായുമാണ് പുറത്ത് വരുന്ന  വിവരം.

 സ്വർണ കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നിട്ടും ആ രൂപത്തിലേക്കുള്ള അന്വേഷണം നടന്നിട്ടില്ല എന്നുള്ള പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.




T News

working in the field of advertising and printing

Post a Comment

Previous Post Next Post