Trending

അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം. കേരള പ്രവാസി സംഘം..


കട്ടിപ്പാറ:കേരളാ പ്രവാസി സംഘം താമരശേരി ഏരിയാ സമ്മേളനം നെരോമ്പാറ അബൂബക്കർ നഗറിൽ ( കട്ടിപ്പാറ വ്യാപാരഭവൻ)വെച്ച് നടന്നു.സംസ്ഥാന ട്രഷറർ ബാദുഷാ കടലുണ്ടി ഉൽഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് പി.പി ചെക്കൂട്ടി അദ്ധ്യക്ഷതവഹിച്ചു.ജില്ലാ സിക്രട്ടറി, സി.വി.ഇഖ്ബാൽ,ജില്ലാപ്രസിഡണ്ട് എം സുരേന്ദ്രൻ,ഏരിയാസെക്രട്ടറി സി.പി കുഞ്ഞോയി എന്നാവർ പ്രസംഗിച്ചു അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.സമ്മേളനം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു പ്രസിഡണ്ട് വി.പിഅബ്ദുൽ കലാം, സെക്രട്ടറി പി.എ.ലത്തീഫ്,ട്രഷറർ കെ.ഷറഫുദ്ധീൻ എന്നിവരാണ് ഭാരവാഹികൾ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post