Trending

ഈങ്ങാപ്പുഴ പാലത്തിൻ്റെ തകർന്ന കൈവരി പുനർനിർമ്മിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക. യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് "യുവജന രോഷം''പ്രതിഷേധ സംഗമം നടത്തി.


താമരശ്ശേരി: ദേശീയ പാത 766 ലെ അപകടാവസ്ഥയിലുള്ള ഈങ്ങാപ്പുഴ പാലത്തിൻ്റെ കൈവരി പുനർനിർമ്മിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് "യുവജന രോഷം " എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.





വർഷങ്ങൾ പിന്നിട്ടിട്ടും കൈവരി തകർന്ന് പുനർനിർമ്മിക്കാൻ ദേശീയപാത വിഭാഗം തയ്യാറായിട്ടില്ല. രണ്ടു വർഷം മുമ്പ് അഞ്ചു പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ പുഴയിൽ പതിച്ചിരുന്നു.

പാലത്തിന് സമീപമുള്ള റോഡും പൂർണമായും തകർന്ന് കിടക്കുകയാണ്.പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post