താമരശ്ശേരി: താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി
വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനപ്രകാരം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി 2022-23) രൂപീകരിച്ചു
താമരശ്ശേരി എസ് എച്ച് ഒ യുടെ മേൽനോട്ടത്തിലാണ് പ്രസ്തുത കമ്മിറ്റിക്ക് രൂപം നൽകിയത്.
കോവിഡ് കാലഘട്ടത്തിലെ ഭാഗികമായ സ്കൂൾ കാലത്തിനു ശേഷം ജൂൺ ആദ്യത്തോട് കൂടി സാധാരണ രീതിയിലേക്ക് പഠനം മാറുകയാണ്. വിവിധ രീതിയിലുള്ള അച്ചടക്ക രഹിത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു വേണ്ടി യുവജന, സാമൂഹിക, സന്നദ്ധ പ്രവർത്തകരും,
എസ് എം സി, പി ടി എ, നാട്ടുകാർ, രക്ഷിതാക്കൾ എന്നിവർ അടങ്ങുന്ന ഒരു എസ് പി.ജി കമ്മിറ്റിയാണ് രൂപീകരിച്ചത്.
താമരശ്ശേരി സബ് ഇൻസ്പെക്ടർ ചെയർമാനും സ്കൂൾ മേലധികാരി കൺവീനറുമാണ്.
സമീപപ്രദേശത്തെ കടകളിൽ ലഹരി - പുകയില ഉത്പന്നങ്ങൾ വില്ക്കുന്നതിലും പുറത്തുനിന്നുള്ള അച്ചടക്ക രഹിതമായ ഇടപെടലുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ജാഗ്രതയോടു കൂടി ഇടപെടാനും സ്കൂളിൽ പൂർണ്ണ അച്ചടക്കം പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി .
യോഗം താമരശ്ശേരി സബ് ഇൻസ്പെക്ടർ നീരജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിന്ദു വി ജോർജ്ജ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് പി.എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
വാർഡ് മെമ്പർ ഫസീല ഹബീബ് മുഖ്യാഥിതിയായി. ജ്യോതി മാനോത്ത്,
ഉമ്മുകുൽസു, അഷ്റഫ് കോരങ്ങാട്,
പി.ടി മുഹമ്മദ് ബഷീർ,
എം വിനോദ്,
ഇക്ബാൽ പൂക്കോട്, അബ്ദുൾ റസാഖ്,
കെ സജിത്ത്,
റാഷി താമരശ്ശേരി, നൗഷാദ്, എ.പിഹബീബ് റഹ്മാൻ
തുടങ്ങിയവർ സംസാരിച്ചു
