Trending

കൈവരി തകർന്നു ,അപകട കെണിയൊരുക്കി ഈങ്ങാപ്പുഴ പാലം.



താമരശ്ശേരി: കൈവരി തകർന്നതിനെ തുടർന്ന് അപകട കെണിയൊരുക്കി  ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ ബാംഗ്ലൂർ റോഡിലെ ഈങ്ങാപ്പുഴ പാലം. ആയിരക്കണക്കിന്  വാഹനങ്ങൾ  ദിവസേന കടന്ന് പോകുന്ന ഈ റോഡിലെ പാലത്തിലെ കൈവരി തകർന്നിട്ട് വർഷങ്ങളായി.രണ്ടു വർഷം മുമ്പ് (2020 ഡിസംമ്പർ 31) അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ റോഡിൽ നിന്നും പുഴയിൽ പതിച്ചിരുന്നു.
ഇതേ തുടർന്ന് ഏതാനും ടാർ വീപ്പകൾ ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും അത് വാഹനങ്ങൾ തട്ടിപുഴയിൽ വീണ് ഒലിച്ചുപോയി.

പിഞ്ചു കുട്ടികളടക്കം നിരവധി പേർ കാൽനടയായും പാലത്തിലൂടെ കടന്നുപോകുന്നുണ്ട്, അടിയൊന്നു തെറ്റിയാൽ നേരെ പതിക്കുക പുഴയിലേക്കാണ്.

ഈ ഭാഗത്തെ റോഡിൽ കുണ്ടും, കുഴിയും, ഗർത്തങ്ങളുമാണ്.

വൻ ദുരന്തം വരുന്നത് വരെ കാത്തിരിക്കാതെ കൈവരി നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും, യാത്രക്കാരുടെയും ആവശ്യം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post